സ്വന്തം ലേഖകൻ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. യുഎസ്, ക്യൂബ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹവാനയില്‍ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി എത്തിയത്.
നാളെ(ജൂൺ 19) ദുബായില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഇന്‍ഫിനിറ്റി സെന്‍റര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് ദുബായ് ബിസിനസ് ബേയിലെ താജ് ഹോട്ടലിലാണ് ചടങ്ങ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ മറ്റ് പൊതുപരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല.
തിങ്കളാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങും. കഴിഞ്ഞ മാസം അബുദാബിയില്‍ വാര്‍ഷിക ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങില്‍ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല