മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ മോഷണം വ്യാപകമായതോടെ രൂപീകൃതമായ കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി അസോസിയേഷനുകള്‍ മെഴുകുതിരി തെളിയിച്ചു പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി ആക്ഷന്‍ കൌണ്‍സിലിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് വിവിധ അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനിടെ ആക്ഷന്‍ കൌണ്‍സിലിന് പിന്തുണയുമായി യുക്മയും രംഗത്തെത്തി. യുക്മ പ്രസിഡണ്ട് വര്‍ഗീസ് ജോണ്‍ ഈ ജനമുന്നേറ്റത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുഴുവന്‍ മലയാളി അസോസിയേഷന് പ്രതിനിധികളും ആക്ഷന്‍ കൌണ്‍സിലിന്റെ ഭാഗമാണ്. ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷന് വന്‍ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ഒപ്പ് വെയ്ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നിങ്ങല്െ പേര്, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയാല്‍ മതിയാകും. താലപര്യമുള്ളവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാനും സൌകര്യമുണ്ട്.
മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും മലയാളി കുടുംബങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപക മോഷങ്ങള്‍ അരങ്ങേറിയതോടെയാണ് വിഘടിച്ചു നിന്ന അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി നിന്ന് കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ ഈയാഴ്ച വിവിധ അസോസിയേഷനുകള്‍ വഴി നടത്തുമ്പോള്‍ പ്രവര്‍ത്തകര്‍ മാസ് പെറ്റീഷനില ഒപ്പിടുന്നതിനോപ്പം മെഴുകുതിരി തെളിയിച്ചു പ്രതിജ്ഞാ വാചകങ്ങള്‍ ഏറ്റുചൊല്ലി ആക്ഷന്‍ കൌണ്‍സിലിന് പിന്തുണ രേഖപ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അസോസിയേഷനുകള്‍ വഴി ശേഖരിക്കുന്ന മാസ് പെറ്റീഷനും മാധ്യമങ്ങള്‍ വഴി ശേഖരിക്കുന്ന ഓണ്‍ലൈന്‍ പെട്ടീഷനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടന്ന മോഷണങ്ങളുടെയും അതിക്രമങ്ങളുടെയും ക്രൈം നമ്പരും ശേഖരിച്ച ശേഷം ജനുവരി ആദ്യവാരം മെഗാ പെറ്റീഷനായി ജനപ്രതിനിധികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ ജനമുന്നേറ്റത്തില്‍ നിങ്ങള്‍ക്കും പങ്കാളികള്‍ ആയി തീരം. നിങ്ങള്‍ക്കോ, നിങ്ങളുടെ പരിച്ചയക്കാര്ക്കോ ഉണ്ടായിട്ടുള്ള മോഷണം, കൊള്ള, വംശീയാധിക്ഷേപം, വീടിനോ കാറിനോ മറ്റു വസ്തുക്കള്‍ക്ക് നേരെയോ ഉണ്ടായിട്ടുള്ള ആക്രമണം എന്നിവയുടെ ക്രൈം നമ്പര്‍ kcac2011?@gmail.com എന്ന വിലാസത്തിലോ 07886526706, 07809295451 എന്നീ നമ്പരുകളിലോ ഭാരവാഹികളെ അറിയിക്കാവുന്നതാണ്. മോശനങ്ങള്ക്കും ആക്രമണങ്ങള്‍ക്കും തടയിടുക, പരാതികള്‍ യഥാസമയം അധികൃതരുടെ പക്കല്‍ എത്തിക്കുക, മലയാളി സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്.
കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന് യുക്മയുടെ പൂര്‍ണ പിന്തുണ: പ്രസിഡന്റ് വര്‍ഗീസ് ജോണ്‍
ലണ്ടന്‍: മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിനിടയില്‍ വര്‍ദ്ധിച്ച് വരുന്ന മോഷണം ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളില്‍ പ്രതികരിക്കാന്‍ രൂപീകൃതമായ കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന് യൂണിയന് ഓഫ് യുകെ മലയാളി അസോസിയെഷന് (യുക്മ) പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടമാടുന്ന ഈ മോഷങ്ങള്‍ ഭാവിയില്‍ മലയാളി സമൂഹത്തിനു നേരെയുള്ള കടന്നാക്രമണത്തിന് വഴി തെളിയിക്കുമെന്നും മറുനാട്ടില്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം മറ്റുള്ളവര്‍ക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്, ഇത്തരം അതിക്രമങ്ങള്‍ മലയാളികളുടെ ജീവനും സ്വത്തിനും ഭീഷണിയാണ് അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിനു സുരക്ഷ നല്‍കേണ്ട ചുമതല യുകെ സര്‍ക്കാരിന് ഉണ്ടെന്നു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യുക്മ പ്രസിഡന്റ് പറഞ്ഞു.
യുകെയുടെ സമ്പത്ത് വ്യവസ്ഥ പരിപാലിക്കുവാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന മലയാളി സമൂഹത്തിനു നേരെ ഉണ്ടായിരിക്കുന്ന അതിക്രമങ്ങള്‍ യഥാസമയം അധികാരികളുടെ പക്കല്‍ എത്തിക്കുവാന്‍ രൂപീക്രുതമായിരിക്കുന്ന ആക്ഷന്‍ കൌണ്‍സിലിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി നിലനില്‍ക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകട്ടെ എന്നാ പ്രത്യാശയും പ്രസിഡണ്ട് പ്രകടിപ്പിച്ചു. ഈ മാതൃകാപരമായ പ്രവര്‍ത്തനം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ വളര്ന് വരുന്ന മക്കള്‍ക്ക് ഭയചികിതരാകാതെ പുറത്തിറങ്ങാന്‍ സാധിക്കണം, ഇന്തിനായി യുക്മയുടെ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുന്നു. ഈ നൂതന ആശയം കൊണ്ടുവന്ന എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഒപ്പം ആക്ഷന്‍ കൌണ്‍സിലിന്റെ മുഴവന്‍ വിജയാശംസകള്‍ നേരുന്നു’ അദ്ദേഹം പറഞ്ഞു. യുക്മയ്ക്കായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് പ്രസിഡണ്ട് സന്തോഷ് സ്കറിയാ ആക്ഷന്‍ കൌന്സിലിനായി നില കൊള്ളും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല