ഈസ്റ്റ്‌ഹാം: വര്ഷം തോറും കേരള കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൂര്ദ്ദ-ലിസ്യു-പാരീസ് തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ 20 നു ആരംഭിച്ച് 27നു സമാപിക്കും. ഏഴു ദിവസം നീളുന്ന ഈ തീര്‍ത്ഥാടനത്തില്‍ ലോക പ്രശസ്ത മരിയ ഭക്തി കേന്ദ്രമായ ലൂര്ദ്ദ, സെന്റ് ബെര്‍ണടിക്ടിന്റെ ജന്മസ്ഥലം, സെന്റ് വിന്‍സെന്റ് ഡി പോള്‍ ഖബറിടം, മാതാവിന്റെ അത്ഭുത മെഡല്‍ ദേവാലയം, കൊച്ചു ത്രേസ്യ പുണ്യവതിയുടെ തീര്‍ഥാടക കേന്ദ്രമായ ലിസ്യുവിലെ ബസ്സിലിക്കായും, കൊച്ചു ത്രേസ്യയുടെ മഡവും, പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്ര്യല്‍, തിരുഹൃദയ ദേവാലയം തുടങ്ങി വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. തഥവസരത്തില്‍ വിവിധ വിശുദ്ധ കേന്ദ്രങ്ങളില്‍ മലയാളത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നതാണ്.
ഈ തീര്‍ത്ഥാടനത്തില്‍ പാരീസിലെ യുറോ ഡിസ്നിയില്‍ ഒരു ദിവസം മുഴുവന്‍ സമയം ചിലവഴിക്കുവാന്‍ അവസരം ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകത ഈ വര്‍ഷത്തെ ട്രിപ്പിനുണ്ട്. ഇഫല്‍ ടവര്‍, തുടങ്ങിയ ടൂറിസ്റ്റ് സ്പോട്ട്കളും സന്ദര്‍ശിക്കുന്നതാണ്. ലക്ഷ്വറി കോച്ചിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. യാത്ര ചിലവും, ഭക്ഷണവും, യുറോ ഡിസ്നിയുടെ പാസ്സും, 3 സ്റ്റാര്‍ ഹോട്ടല്‍ താമസ സൌകര്യവും ഉള്‍പ്പെടെ 7 ദിവസത്തെ തീര്‍ത്ഥാടനത്തിനു 429 പൌണ്ട് മാത്രം ആണ് ഈടാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗ്ഗീസ് സ്റ്റനിസ്ലാവോസ് – 0208 470 4863
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല