ലണ്ടന്‍: യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയണിലെ ഈസ്റ്റ്ഹാം യൂണിറ്റ് സെക്രട്ടേറിയറ്റ് നിലവില്‍ വന്നു.റീജിയണല്‍ പ്രസിഡന്റ് സോജി ടി മാത്യു അധ്യക്ഷത വഹിച്ച യോഗം ദേശീയ സമിതിയംഗം തോമസ് ജോസഫ് വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂരിലെ മുന്‍ എംഎല്‍എയും കേരളാകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇ.ജെ ലൂക്കോസിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.വാള്‍ത്താംസ്റ്റോ യൂണിറ്റ് പ്രസിഡന്റ് ജോസ് ചെങ്ങളം,ജോബിന് സ്റ്റീഫന്‍,
അജോ മൂലയ്ക്കല്‍,ബിജോ കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കാശി ശാമുവേല്‍ നിരണം (പ്രസിഡന്റ്), ജിന്‍സ് ജോണ്‍ കോതമംഗലം (വൈസ് പ്രസിഡന്റ്),അഭിലാഷ് വാഴയില്‍(ഇടുക്കി),ജിനു എടത്തല(അങ്കമാലി),സണ്ണി അഗസ്റ്റിന് പൂന്തുരിത്തി(തൊടുപുഴ),റോബിന്‍സ് ലൂക്ക് എബ്രഹാം(ഇരിക്കൂര്‍) എന്നിവരെ ദേശീയ കമ്മറ്റിയംഗങ്ങളായും സുമേഷ് ഇമാനുവല്‍ മണ്ണൂര്‍ (പാലാ)ഷൈന്‍ വാട്സണ് (നെയ്യാറ്റിന്‍കര)എന്നിവരെ റീജിയണല്‍ കമ്മറ്റിയംഗങ്ങളായും യോഗം തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല