ക്രോയിഡോണ്‍: യുകെ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ നേതൃത്വത്തിലുള്ള റീജിനല്‍ സെക്രട്ടറിയേറ്റ് രൂപീകരണം 22 ഞായറാഴ്ച്ച പത്ത് മണിക്ക് ക്രോയിഡോണ്‍ ‘ബാബു ചാഴിക്കാടന്‍’ നഗറില്‍ വച്ച് (ഹോട്ടല്‍ ടേസ്റ്റ് ഓഫ് കേരള) നടത്തപ്പെടുന്നു. കഴിഞ്ഞ നവംബര്‍ മാസം രൂപീകൃതമായ ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍ യൂണിറ്റ് സെക്രട്ടറിയേറ്റ് രൂപീകരണവും അതിനു ശേഷം റീജണല്‍ സെക്രട്ടറിയേറ്റ് രൂപീകരണവും എന്ന ഉദ്ദേശ്യത്തോടുകൂടി കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗങ്ങള്‍ പൂര്‍ത്തിയായി.
നിലവില്‍ ഉണ്ടായിരുന്ന ഡാഗണ്‍ഹാം (ഈസ്റ്റ് ലണ്ടന്‍) നു പുറമേ ഇപ്പോള്‍ രൂപീകൃതമായ ഈസ്റ്റ്‌ഹാം, വാള്‍ത്തതാസ്റ്റോ, ക്രോയിഡോണ്‍, സട്ടന്‍, ടോള്‍വര്‍ത്ത്. വെംബ്ലി, വെസ്റ്റ് കെന്റ് എന്നിങ്ങനെ എട്ട് യൂണിറ്റ് സെക്രട്ടറിയേറ്റില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ലണ്ടന്‍ റീജിയന്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനോല്‍ഘാടനം ഞായറാഴ്ച്ച രാവിലെ പത്തിന് ടെലഫോണ്‍ സന്ദേശത്തിലൂടെ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എം.പി നിര്‍വഹിക്കും.
യോഗത്തില്‍ റീജണല്‍ പ്രസിഡണ്ട് സോജി ടി മാത്യു അധ്യക്ഷത വഹിക്കുന്നതും ടെലഫോണ്‍ സന്ദേശത്തിലൂടെ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഇന്‍ചാര്‍ജ് വഹിക്കുന്ന ഡോ: എന്‍.ജയരാജ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, മുന്‍മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ, യുകെ ഘടകം പ്രസിഡണ്ട് ഷൈമോന്‍ തോട്ടുങ്കല്‍, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ടോമിച്ചന്‍ കൊഴുവനാല്‍, ജീജോ അരയത്ത്, സി.എ ജോസഫ്, തുടങ്ങി ദേശീയ റീജിയണല്‍ ഭാരവാഹികള്‍ ദേശീയ സമിതി അംഗങ്ങള്‍ യൂണിറ്റ് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്യു,
ഇപ്പോള്‍ ഏപ്രില്‍ രൂപം നല്‍കുന്ന സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ രൂപം നല്‍കുന്ന സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തില്‍ സുപ്രധാനവും ജനോപകാരപ്രദമായ പരിപാടികളും മറ്റും വരുന്ന ഒരു വര്‍ഷത്തെ കാലയളവില്‍ നടത്തുന്നതിനെ കുറിച്ച് പ്രസ്തുത യോഗത്തില്‍ ആലോചിക്കുന്നതും നിലവിലുള്ള ഭാരവാഹികള്‍ക്ക് പുറമേ യൂണിറ്റ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതും ആയിരിക്കും.
വിലാസം:
ബാബു ചാഴിക്കാടന്‍ നഗര്‍
[ഹോട്ടല്‍ ടെസ്റ്റ് ഓഫ് കേരള]
305 ലണ്ടന്‍ റോഡ്
ക്രോയിഡോണ്‍, CR03PU
ബസ്‌സ്റ്റോപ്പ്: ബ്രോഡ്‌ഗ്രീന്‍ അവന്യു
ബസ് നമ്പര്‍: 198,60,64,250,190
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല