ലണ്ടന്‍: ഏപ്രില്‍ 22 ന് ഞായറാഴ്ച ക്രോയിഡോണില്‍ വച്ച് നടക്കുന്ന യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്‍ പ്രഥമ സെക്രട്ടറിയേറ്റ് രൂപീകരണത്തിന്റെ ടോള്‍വര്‍ത്ത് യൂണിറ്റ് നിലവില്‍ വന്നു.
കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് മുന്‍ നേതാവ് സൈമണ്‍ സേവ്യര്‍ കോച്ചേരി അധ്യക്ഷത വഹിച്ച യോഗം റീജണല്‍ പ്രസിഡണ്ട് സോജി.ടി.മാത്യു ഉത്ഘാടനം ചെയ്തു. തങ്കച്ചന്‍ ജോസഫ്, ഷമീര്‍ സിദ്ധീഖ്, വിനീത് ദേവസി, ടിജോ തോമസ്, റോണി നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: തങ്കച്ചന്‍ ജോസഫ് – പ്രസിഡണ്ട്, അനീഷ് കുട്ടി ജോസഫ് – വൈസ് പ്രസിഡണ്ട്, ബിജു പി ജോര്‍ജ് – സെക്രട്ടറി, ജോജിന്‍ ജോര്‍ജ് – ട്രഷറര്‍, സോജി ടി മാത്യു , ജോബി ജോര്‍ജ് – ദേശീയ കമ്മറ്റി അംഗങ്ങള്‍. ബോബന്‍ ബേബി, അജേഷ് തെക്കന്‍ – റീജണല്‍ കമ്മറ്റി അംഗങ്ങള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല