![](https://www.nrimalayalee.com/wp-content/uploads/2021/10/Kerala-Covid-Lockdown-Cinema-Theaters.jpeg)
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശന അനുമതി. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നതിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളിലെ വിവാഹത്തിന് 100 പേർക്കാണ് പങ്കെടുക്കാൻ അനുമതി. തുറന്ന സ്ഥലമാണെങ്കിൽ 200 പേർക്ക് വരെ പങ്കെടുക്കാം. സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും കൊറോണ അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇത്തരം പ്രശ്‌നങ്ങൾ കാണുന്ന കുട്ടികൾക്ക് ഉടൻ ചികിത്സ ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല