![](https://www.nrimalayalee.com/wp-content/uploads/2020/07/coronavirus-covid-19-lockdown-vande-bharat-Kerala-Update.jpg)
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 13,383 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 85,650 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63. ഇതുവരെ 3,03,19,067 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 19,584 ആയി. ചികിത്സയിലായിരുന്ന 21,942 പേര് രോഗമുക്തി നേടി.
പോസിറ്റീവായവർ
തൃശൂര്‍ 1828
കോഴിക്കോട് 1633
എറണാകുളം 1566
പാലക്കാട് 1503
മലപ്പുറം 1497
കൊല്ലം 1103
തിരുവനന്തപുരം 810
ആലപ്പുഴ 781
കണ്ണൂര്‍ 720
കോട്ടയം 699
വയനാട് 378
പത്തനംതിട്ട 372
കാസർകോട് 257
ഇടുക്കി 236
നെഗറ്റീവായവർ
തിരുവനന്തപുരം 601
കൊല്ലം 1549
പത്തനംതിട്ട 629
ആലപ്പുഴ 1044
കോട്ടയം 786
ഇടുക്കി 484
എറണാകുളം 4553
തൃശൂര്‍ 2117
പാലക്കാട് 2055
മലപ്പുറം 3175
കോഴിക്കോട് 2527
വയനാട് 706
കണ്ണൂര്‍ 1170
കാസർകോട് 546
രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 12,492 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 771 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1814, കോഴിക്കോട് 1601, എറണാകുളം 1531, പാലക്കാട് 1010, മലപ്പുറം 1457, കൊല്ലം 1098, തിരുവനന്തപുരം 740, ആലപ്പുഴ 768, കണ്ണൂര്‍ 639, കോട്ടയം 629, വയനാട് 372, പത്തനംതിട്ട 352, കാസർകോട് 252, ഇടുക്കി 229 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പാലക്കാട് 13, തൃശൂര്‍ 10, പത്തനംതിട്ട 7, തിരുവനന്തപുരം, എറണാകുളം, വയനാട് 5 വീതം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കാസർകോട് 2 വീതം, ആലപ്പുഴ, കോട്ടയം, ഇടുക്കി 1 വീതം. ഇതോടെ 1,54,563 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,53,008 പേര് ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 4,71,921 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,45,342 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 26,579 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1647 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല