1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,12,75,313 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,541 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,088 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

തൃശൂര്‍ 3965
കോഴിക്കോട് 3548
മലപ്പുറം 3190
എറണാകുളം 3178
പാലക്കാട് 2816‌
കൊല്ലം 2266
തിരുവനന്തപുരം 2150
കോട്ടയം 1830
കണ്ണൂര്‍ 1753
ആലപ്പുഴ 1498
പത്തനംതിട്ട 1178
വയനാട് 1002
ഇടുക്കി 962
കാസര്‍കോട് 500

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1591
കൊല്ലം 2660
പത്തനംതിട്ട 661
ആലപ്പുഴ 1674
കോട്ടയം 493
ഇടുക്കി 485
എറണാകുളം 2022
തൃശൂര്‍ 2359
പാലക്കാട് 2057
മലപ്പുറം 3057
കോഴിക്കോട് 2822
വയനാട് 667
കണ്ണൂര്‍ 1009
കാസര്‍കോട് 531

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 229 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 28,372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1137 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3944, കോഴിക്കോട് 3504, മലപ്പുറം 3002, എറണാകുളം 3146, പാലക്കാട് 2009, കൊല്ലം 2256, തിരുവനന്തപുരം 2073, കോട്ടയം 1731, കണ്ണൂര്‍ 1665, ആലപ്പുഴ 1462, പത്തനംതിട്ട 1153, വയനാട് 987, ഇടുക്കി 951, കാസര്‍കോട് 489 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, തൃശൂര്‍ 13, പത്തനംതിട്ട 12, വയനാട് 10, പാലക്കാട്, മലപ്പുറം 8 വീതം, എറണാകുളം 6, കൊല്ലം, കോഴിക്കോട്, കാസര്‍കോട് 5 വീതം, ഇടുക്കി 2, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 2,12,566 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,73,754 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,33,817 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,03,762 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 30,055 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2666 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.