1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പോസിറ്റീവ് ആയവർ

മലപ്പുറം 3089

കോഴിക്കോട് 2821

എറണാകുളം 2636

തൃശൂര്‍ 2307

പാലക്കാട് 1924

കണ്ണൂര്‍ 1326

കൊല്ലം 1311

തിരുവനന്തപുരം 1163

കോട്ടയം 1133

ആലപ്പുഴ 1005

ഇടുക്കി 773

പത്തനംതിട്ട 773

കാസര്‍കോട് 607

വയനാട് 559

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 971 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2994, കോഴിക്കോട് 2794, എറണാകുളം 2591, തൃശൂര്‍ 2291 ,പാലക്കാട് 1260, കണ്ണൂര്‍ 1222, കൊല്ലം 1303, തിരുവനന്തപുരം 1100, കോട്ടയം 1071, ആലപ്പുഴ 985, ഇടുക്കി 764, പത്തനംതിട്ട 743, കാസര്‍കോട് 590, വയനാട് 554 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 14, കാസര്‍കോട് 11, എറണാകുളം, തൃശൂര്‍ 8 വീതം, പത്തനംതിട്ട 7, കോട്ടയം 6, കൊല്ലം 5, വയനാട് 2, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,731 പേര്‍ രോഗമുക്തി നേടി.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 782

കൊല്ലം 293

പത്തനംതിട്ട 546

ആലപ്പുഴ 1177

കോട്ടയം 1226

ഇടുക്കി 424

എറണാകുളം 2100

തൃശൂര്‍ 2530

പാലക്കാട് 2200

മലപ്പുറം 2935

കോഴിക്കോട് 2207

വയനാട് 676

കണ്ണൂര്‍ 1116

കാസര്‍കോട് 519

ഇതോടെ 1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,48,196 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4,70,771 ഇവരില്‍ പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 27,859 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

2225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.