സ്വന്തം ലേഖകൻ: കേരളത്തില്‍ 18,607 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,34,196 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87. ഇതുവരെ ആകെ 2,85,14,136 സാംപിൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 17,747 ആയി. ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവർ
മലപ്പുറം 3051
തൃശൂര്‍ 2472
കോഴിക്കോട് 2467
എറണാകുളം 2216
പാലക്കാട് 1550
കൊല്ലം 1075
കണ്ണൂര്‍ 1012
കോട്ടയം 942
ആലപ്പുഴ 941
തിരുവനന്തപുരം 933
വയനാട് 551
കാസർകോട് 523
പത്തനംതിട്ട 441
ഇടുക്കി 433
നെഗറ്റീവായവർ
തിരുവനന്തപുരം 1048
കൊല്ലം 1695
പത്തനംതിട്ട 523
ആലപ്പുഴ 1150
കോട്ടയം 790
ഇടുക്കി 400
എറണാകുളം 2339
തൃശൂര്‍ 2815
പാലക്കാട് 2137
മലപ്പുറം 2119
കോഴിക്കോട് 2397
വയനാട് 726
കണ്ണൂര്‍ 1115
കാസർകോട് 854
രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 17,610 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2965, തൃശൂര്‍ 2436, കോഴിക്കോട് 2448, എറണാകുളം 2198, പാലക്കാട് 1056, കൊല്ലം 1071, കണ്ണൂര്‍ 920, കോട്ടയം 894, ആലപ്പുഴ 924, തിരുവനന്തപുരം 808, വയനാട് 534, കാസർകോട് 511, പത്തനംതിട്ട 422, ഇടുക്കി 423 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.
84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പത്തനംതിട്ട 11, വയനാട് 9, കാസർകോട് 8, തൃശൂര്‍ 7, എറണാകുളം, പാലക്കാട് 6 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം 2. ഇതോടെ 1,76,572 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 33,57,687 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 4,90,858 പേരാണ് നിരീക്ഷണത്തിലുള്ളത്.
4,61,530 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 29,328 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2328 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യുഐപിആര്‍ 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല