1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015

സ്വന്തം ലേഖകന്‍: കേരളത്തിന്റെ കടബാധ്യത ഇരട്ടിയായി, ഓരോ മലയാളിക്കും 39,841 രൂപ കടം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 1,07,157.33 കോടി രൂപയാണ് കേരളം കടമെടുത്തത്. തിരിച്ചടവു കിഴിച്ചാല്‍ കടബാധ്യതയില്‍ 64,488.99 കോടി രൂപയുടെ വര്‍ധനയുണ്ടായതായും വിവരാവകാശരേഖ പറയുന്നു. ആളോഹരി കടം 39,841 രൂപയായി. ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും വന്‍തുക കടമെടുത്തതിനാല്‍ കടം ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന.

2010 മാര്‍ച്ചില്‍ 70,969.42 രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം 201415 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 1,35,458.41 കോടി രൂപയായി. പലിശയിനത്തില്‍ 201415 ല്‍ സര്‍ക്കാര്‍ അടച്ചത് പതിനായിരം കോടി രൂപയിലധികം വരും. കേരളത്തിന്റെ മൊത്തം ബജറ്റു തുകയുടെ എട്ടിലൊന്നുവരും ഈ സംഖ്യ. തൃശ്ശൂര്‍ എറവ് കുറ്റിച്ചിറവീട്ടില്‍ കെ. വേണുഗോപാലിന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകള്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കടപ്പത്രം വഴി സര്‍ക്കാര്‍ സമാഹരിച്ചത് 51,883 കോടി രൂപയാണ്. ഇതില്‍ തിരിച്ചടച്ചത് 5975.93 കോടിരൂപ മാത്രമാണ്. വിദേശവായ്പയായി 2465.33 കോടി രൂപയെടുത്തു. എല്‍.ഐ.സി., നബാര്‍ഡ്, എന്‍.സി.ഡി.സി. എന്നിവയാണ് സര്‍ക്കാര്‍ കടം എടുത്ത മറ്റു സ്ഥാപനങ്ങള്‍. പൊതുവിപണിയില്‍ കടപ്പത്രമിറക്കിയും (ഒ.എം.ബി.) സര്‍ക്കാര്‍ പണം കണ്ടെത്തിയിരുന്നു. വായ്പകളുടെ പലിശ തിരിച്ചടവിനു വേണ്ടിവരുന്ന തുകയും ഇരട്ടിയോളം വര്‍ധിച്ചു.

2010, 11 വര്‍ഷത്തില്‍ 5689.66 കോടി രൂപയാണിതിനു ചെലവാക്കിയതെങ്കില്‍ 201415 ല്‍ 10,398.88 കോടി വേണ്ടിവന്നു. കടപ്പത്രങ്ങള്‍വഴി 201011ല്‍ സര്‍ക്കാര്‍ സമാഹരിച്ചിരുന്നത് 5500 കോടി രൂപയായിരുന്നു. 201415 ല്‍ ഇത് 13,200 കോടി രൂപയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.