1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2018

സ്വന്തം ലേഖകന്‍: ‘ലോകമെങ്ങുമുള്ള മലയാളികള്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം നല്‍കിയാല്‍ കേരളത്തിന് കരകയറാനാകും, ഒരു മാസം മൂന്ന് ദിവസത്തെ വേതനം.,’ പുനര്‍നിര്‍മാണത്തിനായി പുതിയ ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ കേരളം ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം. അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയില്‍ നിന്ന കേരളം കരകയറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു നവകേരളം സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ അതു വളരെ വെല്ലുവിളി നിറഞ്ഞതാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നും പിണറായി വിജയന്‍. കേന്ദ്രസഹായം നല്ലരീതിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങള്‍ മാറും. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കുന്നത് ആരും തടയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രളയക്കെടുതിയില്‍ പലതരം നാശനഷ്ടങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായത്. ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ചില വീടുകള്‍ക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും. വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യും ഇതോടൊപ്പം ജനങ്ങളെ സഹായിക്കാന്‍ തയാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.