സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി യൂറോപ്യന്‍ യൂണിയനും; ധനസഹായം റെഡ്‌ക്രോസ് വഴി. പ്രളയം ദുരിതം വിതച്ച കേരളത്തിന് ആദ്യഘട്ടമെന്ന നിലയില്‍ 190,000 യൂറോ (1.53 കോടി രൂപ) യാണ് നല്‍കുക.
ആദ്യഘട്ടമെന്ന നിലയിലാണ് 190,000 യൂറോ സഹായധനം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിക്കാണ് തുക കൈമാറുക.
പ്രളയദുരിതം നേരിട്ട കേരളത്തിലെ 25,000 പേര്‍ക്ക് ഈ തുക പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഇയു അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സഹായ ശ്രമങ്ങള്‍ കേന്ദ്രനിലപാടു മൂലം വിവാദമായ സാഹചര്യത്തിലാണ് ഇയു റെഡ്‌ക്രോസ് സൊസൈറ്റി വഴി സഹായം നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല