1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2018

സ്വന്തം ലേഖകന്‍: കേരളത്തിലെ പ്രളയക്കെടുതി; വിദേശസഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ്; പകരം ദുരിതാശ്വാസനിധിയിലേക്ക് വിദേശികള്‍ക്ക് സംഭാവന ചെയ്യാം. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു.

എന്നാല്‍, നിലവിലെ നയമനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേ സമയം, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വിദേശത്ത് നിന്ന് സംഭാവന നല്‍കാവുന്നതാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പ്രവാസികള്‍, ഇന്ത്യന്‍ വംശജര്‍, വിദേശ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്കാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനാവുക. ഇതില്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ക്ക് സംഭാവന നല്‍കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ കേരളത്തിനായി യു.എ.ഇ, ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. യു.എന്നും കേരളത്തിലെ പ്രളയത്തില്‍ ഇടപെടാമെന്ന് അറിയിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.