സ്വന്തം ലേഖകന്‍: പ്രളയത്തിനു മുമ്പും ശേഷവും കേരളം; സംസ്ഥാനത്തിന്റെ ആകാശചിത്രം പുറത്തുവിട്ട് നാസ. പ്രളയത്തിനു മുമ്പും പിമ്പുമുള്ള ഈ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA) പുറത്തുവിട്ടു. കേരളത്തിന്റെ കരയെ ജലംവിഴുങ്ങിയത് എപ്രകാരമെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കും.
പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിലെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങളിലുമുള്ളത്. പ്രളയത്തിനുമുമ്പ് ഫെബ്രുവരി ആറിന് എടുത്ത ചിത്രമാണ് ആദ്യത്തേത്. പ്രളയത്തിനു ശേഷം ഓഗസ്റ്റ് 22ന് എടുത്ത ചിത്രമാണ് രണ്ടാമത്തേത്. പ്രളയജലം നിറഞ്ഞ ഭാഗങ്ങള്‍ നീലനിറത്തില്‍ കാണാം.
ലാന്‍ഡ്‌സാറ്റ്8 സാറ്റലൈറ്റിലെ ഓപ്പറേഷണല്‍ ലാന്‍ഡ് ഇമേജര്‍ എടുത്തതാണ് ആദ്യ ചിത്രം. രണ്ടാമത്തേത് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സെന്റിനല്‍2 സാറ്റലൈറ്റ് ആണ് പകര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല