1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2018

സ്വന്തം ലേഖകന്‍: പെയ്‌തൊഴിയുന്നു; രക്ഷാദൗത്യം അവസാനഘട്ടത്തില്‍; കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളേയും തിങ്കളാഴ്ചയോടെ രക്ഷപ്പെടുത്തും; കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും തകര്‍ത്തെറിഞ്ഞ കേരളത്തില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങാന്‍ തുടങ്ങുന്നു. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. പ്രളയക്കെടുതിയില്‍ ആകെ മരണം 370 ആയി.

എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷങ്ങള്‍. ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍ ഇന്ന് രംഗത്തിറങ്ങും. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും. മഴയുടെ അളവില്‍ കുറവ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന അറിയിപ്പ്.

പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ വൈകീട്ട് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. മഴയും നദികളിലെ ജലനിരപ്പും കുറഞ്ഞു. നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പ് താഴ്ന്നു. വെള്ളം കയറിയ സ്ഥലങ്ങളില്‍ ഭൂരിഭാഗവും സാധാരണ നിലയിലേക്കെത്തുകയാണ്. ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി സഹായിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. മഹാപ്രളയത്തെ അതിജീവിക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്.

ഇന്നലെ മാത്രം 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 210 ആയി. ട്രെയിന്‍ ഗതാഗതം ഇന്ന് മുതല്‍ കൂടുതല്‍ കാര്യക്ഷമമാകും. ഷൊര്‍ണ്ണൂര്‍ തൃശൂര്‍ റൂട്ടില്‍ രാവിലെ പത്ത് മണി മുതല്‍ ഭാഗികമായി ട്രെയിന്‍ സര്‍വ്വീസ് നടത്തും. നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസ് ഉണ്ടാകും.

സംസ്ഥാനത്താകെ എട്ടര ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. കൂടുതല്‍ വസ്ത്രവും മരുന്നുകളുമാണ് ക്യാമ്പുകളില്‍ ആവശ്യം. രക്ഷാദൗത്യം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച്ച അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിന് പ്രാദേശിക സഹായം ഉറപ്പാക്കാന്‍ സാധിക്കണം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദിവസങ്ങളില്‍ ഓരോ ബോട്ടിനും 3,000 രൂപ വീതം നല്‍കും. ഇതിന് പുറമേ ബോട്ടുകള്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം കേന്ദ്രം കൂടുതല്‍ സഹായങ്ങള്‍ സംസ്ഥാനത്തിന് പ്രഖ്യാപിച്ചു.

എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ചെങ്ങന്നൂര്‍, തിരുവല്ല,പറവൂര്‍ മേഖലകളില്‍ ഇപ്പോഴും ദുരിതം ഒഴിഞ്ഞിട്ടില്ല. ഒറ്റപ്പെട്ട് കഴിയുന്ന പലരും പക്ഷേ വീട് വിട്ടുവരാന്‍ തയ്യാറാകുന്നില്ല. പാണ്ടനാട് മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം സുഗമമല്ല. പാണ്ടനാട് ഇന്നലെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കാണാതായ ആറ് പേരെ ഇനിയും കണ്ടെത്താനായില്ല. വെള്ളമിറങ്ങിയതോടെ വലിയ ബോട്ടുകളിലുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായി. കൂടുതല്‍ ചെറുവള്ളങ്ങളെ ഈ മേഖലയില്‍ ഇനി രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചു. സംസ്ഥാനത്താകെ എട്ടര ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. കൂടുതല്‍ വസ്ത്രവും മരുന്നുകളുമാണ് ക്യാമ്പുകളില്‍ ആവശ്യമാണ്. റോഡ്, ട്രെയിന്‍ ഗതാഗതവും ഭാഗികമായി പുനരാരംഭിച്ചു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.