സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടതിനാല്‍ അധിക നിരക്ക് ഈടാക്കുന്നതിനെതിരെ വ്യോമയാന ഡയറക്ടറേറ്റ്. നെടുമ്പാശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് മറ്റിടങ്ങിലേക്കുള്ള നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് വ്യോമയാന ഡയറക്ടറേറ്റിന്റെ ഇടപെടല്‍.
ഡല്‍ഹിതിരുവനന്തപുരം സെക്ടറില്‍ 10,000 രൂപയില്‍ കൂടുതല്‍ വിമാന ചാര്‍ജ് വാങ്ങരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് വിവിധ വിമാനക്കമ്പനികളോട് അഭ്യര്‍ഥിച്ചു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കും ക്രമതീതമായി ഉയരാതിരിക്കാന്‍ ശ്രദ്ധിക്കണം.
അടുത്ത 26 വരെ കൊച്ചി വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് പറ്റാത്ത സ്ഥിതിയാണ്. ഇതു കണക്കിലെടുത്ത് കോഴിക്കോട്ടും തിരുവനന്തപുരത്തും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മുഴുസമയ എമിഗ്രേഷന്‍, കസ്റ്റംസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ ഓഫിസ് അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ സംയോജിത പ്രവര്‍ത്തന നിയന്ത്രണ കേന്ദ്രം വഴി നിരീക്ഷിക്കുന്നുണ്ടെന്നും മുഴുസമയ കണ്ട്രോള് റൂം ഡല്‍ഹിയില്‍ തുറന്നിട്ടുണ്ടെന്നും ഡി.ജി.സി.എ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല