1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2018

സ്വന്തം ലേഖകന്‍: പ്രളയ ഭീതിയില്‍ കേരളം; പേമാരിക്കൊപ്പം ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും; മരണം 50; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്; അടിയന്തിര സഹായത്തിന് 1077 ല്‍ വിളിക്കുക. ഇന്നലെയും ഇന്നുമായി പ്രളയ ദുരന്തത്തില്‍ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍ എന്നിവയിലാണ് ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ജീവന്‍ നഷ്ടമായത്. ഇന്ന് പുലര്‍ച്ച മുതല്‍ ഇതുവരെ 18 പേരാണ് മരിച്ചത്. പെരിയാര്‍, പമ്പ, ചാലക്കുടി പുഴ ,ഭാരതപ്പുഴ എന്നിവ കവിഞ്ഞൊഴുകുകയാണ്. പുഴയും കരയും തമ്മില്‍ വേര്‍തിരിച്ചറിയാനാവാത്ത നിലയില്‍ കരപുഴയായി മാറിയിരിക്കുകയാണ്.ഈരാറ്റുപേട്ട തീക്കോയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് നാല് പേരും, തൃശൂര്‍ പൂമാലയില്‍ രണ്ടു പേരും മരിച്ചു. കോഴിക്കോട് ഉരുള്‍പൊട്ടലില്‍ രണ്ടു പേരും മരിച്ചു.

ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ പല ജില്ലകളിലെയും സ്ഥിതി അതീവ ഗുരുതരമാക്കി. ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഈ ജില്ലകളില്‍ പല സ്ഥലത്തും ആളുകള്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണ്. ഗതാഗത വൈദ്യുതി ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ഈ ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ചാലക്കുടി പുഴ നിറഞ്ഞു കവിഞ്ഞതോടെ ചാലക്കുടി ടൗണില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പല ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറുന്നത് സ്ഥിതി രൂക്ഷമാക്കുന്നു.

നിരവധിയാളുകളാണ് സംസ്ഥാനത്തിന്റെ പലഭാഗത്തായി കുടുങ്ങിക്കിടക്കുന്നത്. കൂടാതെ പതിനായിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം വലിയ അളവില്‍ പുറത്തേക്ക് ഒഴുക്കിക്കളയുന്നുണ്ട്. ബസ്, ട്രെയിന്‍,വ്യോമഗതാഗതം പലയിടത്തും തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ശനിയാഴ്ച വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ ടിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു. വൈദ്യുത വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ തകരാറിലാണ്.

അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് 1077ല്‍ വിളിക്കാവുന്നത്. അപകടത്തില്‍പ്പെട്ടവരുടെ സ്ഥലം കണ്ടെത്താന്‍ കഴിയുന്ന നമ്പറാണിത്. ഫോണുകള്‍ പലതും സ്വിച്ച് ഓഫായതിനാല്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പുറത്തുള്ള ബന്ധുക്കളാണ് ചാനല്‍ ഓഫീസുകളിലടക്കം വിളിച്ച് ഒറ്റപ്പെട്ടുപോയ വീടുകളുടെ സ്ഥാനങ്ങള്‍ പങ്കുവെച്ചത്. റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നുര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണ് പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടേയുള്ളവര്‍ കുടുങ്ങി കിടക്കുന്നത്. ഭക്ഷണമോ, കുടിവെള്ളമോ, മരുന്നുകളോ കിട്ടാതെ ദുരിതത്തിലാണ് ഇവര്‍ കഴിച്ചു കൂട്ടുന്നത്.

മേഖലയില്‍ സൈന്യും, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, നേവി, പോലീസ് എന്നി വിവിധ സംഘങ്ങളുടെ ഏകോപനത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രാത്രിയില്‍ മന്ദഗതിയിലായിരുന്ന രക്ഷാപ്രവര്‍ത്തനം നേരം പുലര്‍ന്നതോടെ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: (പത്തനംതിട്ട ജില്ല)

കലക്ടറേറ്റ്: 04682322515, 2222515, 8078808915

താലൂക്ക് ഓഫീസുകള്‍

കോഴഞ്ചേരി: 04682222221

അടൂര്‍: 04734224826

കോന്നി: 04682240087

മല്ലപ്പള്ളി: 04692682293

റാന്നി: 04735227442

തിരുവല്ല: 04692601303

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.

ജില്ലാ പൊലീസ് മേധാവി 9497996983

ഡിവൈഎസ്പി(അഡ്മിനിസ്‌ട്രേഷന്‍) 9497990028

ജില്ലാ പൊലീസ് കാര്യാലയം 04682222630

മാനേജര്‍ 9497965289

സിഐ വനിതാ സെല്‍ 9497987057

ക്രൈം സ്റ്റോപ്പര്‍ 04682327914

ഡിവൈഎസ്പി പത്തനംതിട്ട 9497990033

സിഐ പത്തനംതിട്ട 9497987046

പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ 9497980250

മലയാലപുഴ പൊലീസ് സ്റ്റേഷന്‍ 9497980253

പൊലീസ് കണ്‍ട്രോള്‍ റൂം 9497980251

ട്രാഫിക് പത്തനംതിട്ട 9497980259

സിഐ കോഴഞ്ചേരി 9497987047

ആറന്‍മുള പൊലീസ് സ്റ്റേഷന്‍ 9497980226

കോയിപുറം പൊലീസ് സ്റ്റേഷന്‍ 9497980232

സിഐ ചിറ്റാര്‍ 9497987048

ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍ 9497980228

മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍ 9497980235

സിഐ പമ്പ പൊലീസ് സ്റ്റേഷന്‍ 9497987049

പമ്പ പൊലീസ് സ്റ്റേഷന്‍ 9497980229

ഡിവൈഎസ്പി അടൂര്‍ 9497990034

സിഐ അടൂര്‍ 9497987050

അടൂര്‍ പൊലീസ് സ്റ്റേഷന്‍ 9497980247

അടൂര്‍ ട്രാഫിക് 9497980256

ഏനാത്ത് പൊലീസ് സ്റ്റേഷന്‍ 9497980246

സിഐ പന്തളം 9497987051

പന്തളം പൊലീസ് സ്റ്റേഷന്‍ 9497980236

കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍ 9497980231

സിഐ കോന്നി 9497987052

കോന്നി പൊലീസ് സ്റ്റേഷന്‍ 9497980233

കൂടല്‍ പൊലീസ് സ്റ്റേഷന്‍ 9497980234

താന്നിത്തോട് പൊലീസ് സ്റ്റേഷന്‍ 9497980241

ഡിവൈഎസ്പി തിരുവല്ല 9497990035

സിഐ തിരുവല്ല 9497987053

തിരുവല്ല പൊലീസ് സ്റ്റേഷന്‍ 9497980242

തിരുവല്ല ട്രാഫിക് 9497980260

പുലിക്കീഴ് പൊലീസ് സ്റ്റേഷന്‍ 9497980240

സിഐ മല്ലപ്പള്ളി 9497987054

കീഴ്വയ്പൂര്‍ പൊലീസ് സ്റ്റേഷന്‍ 9497980230

പെരുംപെട്ടി പൊലീസ് സ്റ്റേഷന്‍ 9497980238

സിഐ റാന്നി 9497987055

റാന്നി പൊലീസ് സ്റ്റേഷന്‍ 9497980255

സിഐ വടശേരിക്കര 9497987056

വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ 9497980245

പെരിനാട് പൊലീസ് സ്റ്റേഷന്‍ 9497980239

വനിതാ ഹെല്‍പ്പ് ലൈന്‍ 9447994707

സന്നിധാനം പൊലീസ് 04735202014

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: Ctiy branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.