സ്വന്തം ലേഖകന്‍: ‘കേരളീയരെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്,’ പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പ്രളയത്തിനും പേമാരിക്കും സാക്ഷ്യം വഹിക്കുമ്പോള്‍ കേരളത്തിലെ പ്രളയക്കെടുതിയെ മറികടക്കാന്‍ സഹായം ചെയ്യണമെന്ന് തന്റെ ജനങ്ങളോടഭ്യര്‍ത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം. ഈദിനു മുമ്പ് കേരളത്തെ ഉദാരമായി സഹായിക്കണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലും ട്വീറ്റിലും ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തിനിടയില്‍ കേരളം കണ്ടിട്ടില്ലാത്ത വിധം വലിപ്പമേറിയ പ്രളയമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ വളര്‍ച്ചയുടെയും വിജയത്തിന്റെയും ഭാഗമാണ് കേരളീയരെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇക്കാരണത്താല്‍ തന്നെ അവരെ സഹായിക്കാന്‍ തങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്തവുമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം പറഞ്ഞു.
കേരളത്തെ സഹായിക്കാനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ സംരംഭത്തിലേക്ക് എല്ലാവരുടെയും ഉദാരമായ സംഭവാന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദുരിത ചിത്രങ്ങള്‍ക്കൊപ്പം അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
സഹോദരീ സഹോദരന്‍മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്.
ദുരിത ബാധിതരെ സഹായിക്കാന്‍ യു എ ഇ യും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഞങ്ങള്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല