സ്വന്തം ലേഖകന്‍: ‘ലിംഗം ഛേദിച്ചത് രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍,’ പീഡന ശ്രമത്തില്‍ നിന്നു രക്ഷപ്പെടാനായി പെണ്‍കുട്ടി ലിംഗം ഛേദിച്ച സംഭവത്തില്‍ മൊഴി മാറ്റി സ്വാമി ഗംഗേശാനന്ദ. താന്‍ രാത്രിയില്‍ നിദ്രയില്‍ ആയിരുന്നുവെന്നും ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടി പെരുമാറുകയായിരുന്നു എന്നുമാണ് സ്വാമിയുടെ പുതിയ മൊഴി. സംഭവം പുറത്തായതിനു തൊട്ടു പിന്നാലെ താന്‍ സ്വയം ലിംഗം മുറിച്ചു മാറ്റിയെന്നായിരുന്നു സ്വാമി മൊഴി നല്‍കിയിരുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഇതിന് മാറ്റമുണ്ടെന്നുമാണ് സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞത്. കഴിഞ്ഞ 20നായിരുന്നു തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചത്.
തന്റെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നിരന്തരമായി അതിക്രമത്തിനു ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി നല്‍കിയിരുന്നു. ശല്യം സഹിക്ക വയ്യാതായതിനെത്തുടര്‍ന്ന് തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോളാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല