സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പൂട്ടിടാന്‍ കേരള സര്‍ക്കാര്‍. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിച്ചേക്കും. സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കിയിരിന്നു.
സീരിയലുകളുടെ ഉള്ളക്കടത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അവിഹിതവും കുടുംബ ബന്ധങ്ങളിലെ വിള്ളലുമാണ് ഒട്ടുമിക്ക സീരിയലുകളുടെയും പ്രമേയം. ഈ സാഹചര്യത്തില്‍ സീരിയലുകള്‍ നിയന്ത്രിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ സംവിധാനം വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നത്.
സീരിയലുകള്‍ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷയും ആവശ്യപ്പെട്ടിരുന്നു. സീരിയലുകളുടെ ഉള്ളടക്കം വളരെ അപകടം നിറഞ്ഞതും പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നു കൂടി കൂടിയ രൂപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലെ സീരിയലുകളിലെ പ്രമേയങ്ങളെക്കുറിച്ചുള്ള വിമര്‍ശനം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല