1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2022

സ്വന്തം ലേഖകൻ: പുതിയ ബില്ലുകൾ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ റബ്ബർ സ്റ്റാമ്പല്ല. നിയമവും ഭരണഘടനയും കീഴ് വഴക്കങ്ങളും അനുസരിച്ച് മാത്രമായിരിക്കും തീരുമാനം. സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിക്കാൻ കൂട്ടുനിൽക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

”താൻ ഒരു ബില്ലും കണ്ടിട്ടില്ല. സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. സ്വയംഭരണം പരിപാവനമായ ആശയമാണ്. തീരുമാനം ഭരണഘടനാപരമായി മാത്രമേ എടുക്കൂ. നിയമനങ്ങളിലെ സർക്കാർ ഇടപെടലും അനുവദിക്കാനാകില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടും.

മുഖ്യമന്ത്രി അറിയാതെ ഇക്കാര്യങ്ങൾ നടക്കുമോ? മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ല. കുറ്റാരോപണം നേരിടുന്നവർക്ക് ജഡ്ജിയാവാൻ പറ്റില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിയമം ബാധകമല്ലാതാവില്ല,“ ഗവർണർ തുറന്നടിച്ചു.

ഒരു ബില്ലും രാജ്ഭവനിൽ എത്തിയിട്ടില്ല. ബില്ലുകളെ പറ്റി വായിച്ചുള്ള അറിവ് മാത്രം. നിയമ വിരുദ്ധ നടപടികൾ നിയമ വിധേയമാക്കാനാണ് ചില ബില്ലുകൾ. നിയമം തകർക്കാൻ ഗവൺമെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടു നിൽക്കാനാവില്ല. താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകൾക്ക് കൂട്ടു നിൽക്കാനാവില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.