1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2025

സ്വന്തം ലേഖകൻ: കേരളത്തിലെത്തുന്ന നിക്ഷേപകർക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും വ്യവസായങ്ങൾക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻവെസ്റ്റ് കേരള ആ​ഗോള നിക്ഷേപക ഉച്ചകോടി (ഐ.കെ.ജി.എസ്.) കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായമേഖലയിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസം​ഗം.

സംസ്ഥാനത്തിന്റെ നിക്ഷേപമേഖലയിൽ വൻ മാറ്റങ്ങളാണ് വരുന്നത്. ആലങ്കാരിക മാറ്റങ്ങളല്ല കേരളത്തിൽ കൊണ്ടുവരുന്നത്. കേരളത്തിലെത്തുന്ന നിക്ഷേപകർക്ക് ചുവപ്പുനാട കുരുക്കിനെ പറ്റി ആശങ്കപ്പെടേണ്ടതില്ല. വ്യവസായങ്ങൾക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. കേരളത്തിൽ വ്യവസായം ചെയ്യുന്നതിനായി വന്നിട്ട് ഭൂമി കിട്ടാത്തതിന്റെ പേരിൽ ഒരു നിക്ഷേപകനും കേരളത്തിൽ നിന്ന് മടങ്ങേണ്ടി വരില്ലെന്നും മുഖ്യമന്ത്രി ഉദ്​ഘാടന പ്രസം​ഗത്തിനിടെ പറഞ്ഞു.

ദൈവത്തിന്റെ നാട് വ്യവസായങ്ങളുടെ സ്വർഗമെന്ന് സ്വാ​ഗത പ്രസം​ഗത്തിനിടെ മന്ത്രി പി. രാജീവ് പറഞ്ഞു. ഇത്തവണ കേരളത്തിന്റെ സാഹചര്യം മനസ്സിലാക്കിയുള്ള വ്യവസായ മേഖലകൾ ഷോക്കേസ് ചെയ്യുമെന്നും യാഥാർഥ്യ ബോധത്തോടെയുള്ള, ഉറപ്പുള്ള നിക്ഷേപതാത്പര്യങ്ങൾ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്നും വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന്റെ വ്യവസായ വികസനത്തിന് പുതിയ കുതിപ്പേകുമെന്ന് പ്രതീക്ഷിക്കുന്നതാണ് ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടി. ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളടക്കം 3000 പേര്‍ പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിയുടെ ആദ്യദിനത്തിൽ പ്ലീനറി സെഷനില്‍ കേരളം- ചെറിയ ലോകവും വലിയ സാധ്യതകളും എന്ന വിഷയത്തില്‍ എ.പി.എം. മുഹമ്മദ് ഹനീഷ് അവതരണം നടത്തും. അമിതാഭ് കാന്ത് മോഡറേറ്ററാവുന്ന സെഷനില്‍ അബിന്‍ബെവ് വൈസ് പ്രസിഡന്‍റ് അനസൂയ റേ, അദാനി പോര്‍ട്ട് സി.ഇ.ഒ. അശ്വനി ഗുപ്ത, ജിയോ പ്ലാറ്റ്ഫോംസ് സി.ഇ.ഒ. മാത്യു ഉമ്മന്‍, മുരുഗപ്പ ഗ്രൂപ്പ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ എം.എം. മുരുഗപ്പന്‍, ഐ.ടി.സി. ലിമിറ്റഡ് സി.എം.ഡി. സഞ്ജീവ് പുരി, ഗൂഗിള്‍ ക്ലൗഡ് എ.പി.എ.സി. സി.ഇ.ഒ. ശശികുമാര്‍ ശ്രീധര എന്നിവര്‍ പങ്കെടുക്കും.

സ്റ്റാര്‍ട്ടപ്പ് – ഇനോവേഷന്‍ എന്നിവയുടെ പ്രോത്സാഹനം എന്ന പാനല്‍ ചര്‍ച്ചയില്‍ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ സഹസ്ഥാപകന്‍ അനീഷ് അച്യുതന്‍, കെ.എസ്.യു.എം. സി.ഇ.ഒ. അനൂപ് അംബിക, മെഡ്ജീനോം സ്ഥാപകന്‍ സാം സന്തോഷ്, ജിഫി. എ.ഐ. സി.ഇ.ഒ. ബാബു ശിവദാസന്‍, ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മന്‍റ് കമ്മിഷനിലെ സീനിയര്‍ കമ്മിഷണര്‍ ജോണ്‍ സൗത്ത് വെൽ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിഭകളുടെ ഭാവി എന്ന വിഷയത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫസര്‍ സന്തോഷ് കുറുപ്പ്, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. ജോര്‍ജ്ജ് ചെറിയാന്‍, കൊഗ്നിസെന്‍റ് ഇന്ത്യ സി.എം.ഡി. രാജേഷ് വാര്യര്‍, ലേബര്‍ കമ്മിഷണറേറ്റ് സെക്രട്ടറി ഡോ. കെ. വാസുകി, ഐ.ഐ.ടി. പാലക്കാട് ഡയറക്ടര്‍ പ്രൊഫ. എ. ശേഷാദ്രി ശേഖര്‍ എന്നിവര്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.