സ്വന്തം ലേഖകന്‍: അന്യ സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ ഭൂമി വന്‍തോതില്‍ കൈയ്യേറുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ കയ്യേറ്റത്തിലൂടെ വലിയ അളവില്‍ ഭൂമി നഷ്‌പ്പെടുന്നതായി കാട്ടി റവന്യൂ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള സംരക്ഷിത സ്മാരകമായ പത്മനാഭപുരം കൊട്ടാരം ഉള്‍പ്പെടുന്ന 6.30 ഏക്കറില്‍ കൊട്ടാരവളപ്പിന് പുറത്തായി 12.5 സെന്റ് നഷ്ടമായിട്ടുണ്ട്. മറ്റൊരു 15 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈയ്യിലാണ്. 1974ല്‍ നടന്ന റീസര്‍വെ പ്രകാരം സ്വകാര്യവ്യക്തി ഈ ഭൂമിക്ക് പട്ടയം സമ്പാദിച്ചതായും റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. എന്നാണ് വസ്തു ഇയാള്‍ സ്വന്തം പേരിലേക്ക് മാറ്റിയതെന്ന് കണ്ടെത്താനായിട്ടില്ല.
സംഘനകള്‍ക്ക് ഭൂമി ദാനം ചെയ്യുന്നതും ഭൂമിയുടെ അളവ് കുറയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പിന് തെങ്കാശിയില്‍ കുറ്റാലത്തുള്ള 55.60 ഏക്കര്‍ സ്ഥലത്തുനിന്നും 20.5 സെന്റ് സ്ഥലം ഒരു സംഘടനയ്ക്ക് കെട്ടിടം പണിയാനായി വിട്ടുനല്‍കി. ചെന്നൈ നുങ്കംപാക്കത്ത് ഗ്രീന്‍സ് റോഡില്‍ ഉണ്ടായിരുന്ന ഏട്ട് ഏക്കര്‍ സ്ഥലത്തുനിന്നും മൂന്ന് ഏക്കര്‍ സ്ഥലം സ്വകാര്യ ആശുപത്രിക്ക് വിട്ടുനല്‍കി. എട്ട് ഏക്കറില്‍ 1.40 ഏക്കര്‍ മൂന്നുവശത്തുമുള്ള റോഡുകള്‍ക്കും തമിഴ്‌നാട് പോലീസിന്റെ ക്വാര്‍ട്ടേഴ്‌സിനുമായി കൈയ്യേറി.
ഇതിനുപുറമേ നിരവധി ചെറുകിട കയ്യേറ്റങ്ങളും റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് പല കയ്യേറ്റങ്ങളും. കയ്യേറ്റം ശക്തമാണെന്ന് കണ്ടെത്തിയതോടെ ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് സര്‍വ്വേ നപടികള്‍ക്ക് സംസ്ഥാനം തുടക്കം കുറിച്ചിട്ടുണ്ട്. ഡല്‍ഹിലും കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലുമായി 116 ഏക്കറോളം ഭൂമിയാണ് കേരളത്തിനു സ്വന്തമായുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല