
സ്വന്തം ലേഖകൻ: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 വിജയശതമാനം. മുന്‍ വര്‍ഷം ഇത്. 88.95 ശതമാനമായിരുന്നു .4.26 വിജയശതമാനം കുറഞ്ഞു. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി
വിവിധ ഗ്രൂപ്പുകളിലെ വിജയ ശതമാനം
സയന്‍സ് – 84.84
കൊമേഴ്‌സ് – 76.11
ഹ്യുമാനിറ്റിക്‌സ് -67.09
വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എപ്ലസ്. 105 പേര്‍ ഫുള്‍ മാര്‍ക്ക് നേടി. 63 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടി ഇതില്‍ 7 സര്‍ക്കാര്‍ സ്‌കുളുകളുമുണ്ട്.ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. വൈകിട്ട് 4 മണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാം.
ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം അറിയാം
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
വിഎച്ച്എസ് ഫലം അറിയാന്‍
https://www.keralaresults.nic.in/
http://www.vhse.kerala.gov.in/vhse/index.php
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല