
സ്വന്തം ലേഖകൻ: ഈ വർഷത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്ന് വിറ്റുപോയ നമ്പറിന്. TJ750605 എന്ന ഭാഗ്യ നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. ആറ്റിങ്ങലിലെ ഭഗവതി ലോട്ടറി ഏജൻസിയിലെ തങ്കരാജ് എന്ന ഏജന്റാണ് ബമ്പർ ടിക്കറ്റ് വിറ്റത്.
കോട്ടയം ജില്ലയിൽ നിന്ന് വിറ്റുപോയ TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. പാപ്പച്ചൻ എന്ന ഏജന്റ് പാലായിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കോട്ടയം മീനാക്ഷി ലക്കി സെന്ററിൽനിന്നാണ് പാപ്പച്ചൻ വിൽപ്പനയ്ക്കായി ടിക്കറ്റ് എടുത്തത്.
മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയുടെ കൈയിൽ കിട്ടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല