സ്വന്തം ലേഖകന്‍: നോട്ടു മാറാന്‍ വരിനിന്ന് മടുത്ത് 23,000 രൂപ അടുപ്പിലിട്ട് കത്തിച്ച കൊല്ലം സ്വദേശി, മോഡിക്ക് ഭരണം നഷ്ടമാകുംവരെ തലയില്‍ പാതി മുടി മാത്രം. രാജ്യത്ത് 5001000 നോട്ടുകള്‍ മരവിപ്പിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ നോട്ട് മാറാന്‍ ബാങ്കിലെ ക്യവില്‍ നിന്നതാണ് കൊല്ലം സ്വദേശിയായ യഹിയ.
രണ്ടാം ദിനം വൈകിട്ട് തളര്‍ന്നു വീണ് ആശുപത്രിയിലായ ഇദ്ദേഹം വീട്ടില്‍ത്തിയ ഉടന്‍ മോഡിയോടുള്ള പ്രതിഷേധമായി സമ്പാദ്യമായ 23,000 രൂപയുടെ പഴയനോട്ടുകള്‍ അടുപ്പിലിട്ട് കത്തിക്കുകയായിരുന്നു. ഇതുകൊണ്ടും തീര്‍ന്നില്ല യഹിയയുടെ പ്രതിഷേധം. നോട്ടുകള്‍ കത്തിച്ചതിനു പിന്നാലെ ബാര്‍ബര്‍ ഷോപ്പില്‍ എത്തി തന്റെ കഷണ്ടിത്തലയുടെ പിന്‍വശത്തായി ഉണ്ടായിരുന്ന മുടി പാതി വടിച്ചു.
തന്റെ ഒരു ജന്മത്തിലെ സമ്പാദ്യം മുഴുവന്‍ ചാരമാക്കിയ മോഡിയെ ജനം എന്ന് താഴെയിറക്കുന്നുവോ അന്ന് മാത്രമേ താന്‍ ഇനി പഴയപടിയാകൂ എന്ന് ശപഥമെടുത്തിരിക്കുകയാണ് എഴുപതുകാരനായ യഹിയ. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് യഹിയയുടെ കുടുംബം.
കൊല്ലം കടയ്ക്കലിലെ ആര്‍.എം.എസ് എന്ന തട്ടുകടയാണ് യഹിയയുടെ ജീവിതമാര്‍ഗ്ഗം. ഇവിടുത്തെ വെപ്പും വിളമ്പുമെല്ലാം ഒറ്റയ്ക്കായതിനാല്‍ നൈറ്റിയാണ് വേഷം. പകലന്തിയോളം പുകയൂതി ഉണ്ടാക്കിയ സമ്പാദ്യമാണ് ഒടുവില്‍ യഹിയയ്ക്ക് അടുപ്പിലിട്ട് കത്തിക്കേണ്ടിവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല