സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പീറ്റർബറോയിൽ മലയാളി നഴ്സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) കാൻസർ ബാധിച്ച് മരിച്ചത്. ഒരുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്.
യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുകയായിരുന്ന സ്നോബിക്ക് ഇവിടെയെത്തി രണ്ടുമാസമായപ്പോൾ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഭർത്താവ് സനിൽ മാത്യു. ഏകമകൻ ആന്റോ സനിൽ. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി കെയർഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്. സനിൽ മറ്റൊരു കെയർ ഹോമിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ്. സ്നോബിയുടെ സഹോദരി മോളിയും ഭർത്താവ് സൈമൺ ജോസഫും പീറ്റർബോറോയിൽ ഇവരുടെ അടുത്തുതന്നെയാണ് താമസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല