1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2024

സ്വന്തം ലേഖകൻ: യുകെയിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം അന്തരിച്ചു. പീറ്റർബറോയിൽ കുടുംബമായി താമസിച്ചി രുന്ന സുഭാഷ് മാത്യു (43) ആണ് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 നാണ്‌ അന്തരിച്ചത്. നോർത്ത് വെസ്റ്റ് ആംഗ്ലിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പീറ്റർബറോ സിറ്റി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

ഇടുക്കി വണ്ടിപ്പെരിയാർ ആഞ്ഞിലിത്തോപ്പിൽ കുടുംബാംഗമായ സുഭാഷ് 2006 ലാണ് യുകെയിൽ എത്തിയത്. കണ്ണൂർ ജില്ലയിലെ എടൂർ ഞാറക്കാട്ടിൽ കുടുംബാംഗം മിനു ആണ് ഭാര്യ. ആഷേർ ഏക മകനാണ്‌. സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ്‌ കുടുംബാംഗങ്ങളുടെ ആഗ്രഹം.

ഇതിനായുള്ള ക്രമീകരണങ്ങൾക്ക് പീറ്റർബറോയിലെ മലയാളി സമൂഹം കുടുംബത്തിന് ഒപ്പമുണ്ട്. യുകെയിലെ പൊതുദർശനവും നാട്ടിലെ സംസ്കാര തീയതിയും യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.