1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2024

സ്വന്തം ലേഖകൻ: യുകെയിൽ പെൻറിത്, കംബ്രിയയിൽ കാൻസർ രോഗത്തിന് ചികിൽസയിലായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. കൂത്താട്ടുകുളം വടകര സ്വദേശി അമ്പാശ്ശേരിൽ ജോഷി പോളിന്‍റെ ഭാര്യ ഷൈനി ജോഷിയാണ് (54) മരിച്ചത്.

15 വർഷത്തിൽ അധികമായി ബ്രിട്ടനിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 4:30 നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാലാ രാമപുരം അലുപ്പിള്ളിൽ കുടുംബാംഗം ആണ്.

പെൻറിതിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ടവരാണ് അന്തരിച്ച ഷൈനിയും ഭർത്താവ് ജോഷിയും. മക്കൾ: നേഹ റോസ് ജോഷി, റിയ ജോഷി. സംസ്കാരം പിന്നീട്. ലണ്ടനിലെ പ്ലാസ്റ്റോയിൽ താമസിക്കുന്ന ആനീസ് മാത്യു സഹോദരിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.