സ്വന്തം ലേഖകൻ: കേരളത്തിലേക്ക് വിമാന സർവീസ് വർധിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറും ആണ് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.
ഒക്ടോബര്‍ ആദ്യ ആഴ്ചയിൽ മസ്കറ്റ് – തിരുവനന്തപുരം റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇപ്പോൾ കണക്ഷൻ വിമാനങ്ങൾ ആണ് ഉള്ളത്. കണക്ഷന് സര്‍വീസുകള്‍ വഴി എയര്‍ ഇന്ത്യയുമായി സഹകരിച്ച് ഒമാന്‍ എയര്‍ യാത്രാ സൗകര്യമൊരുക്കുന്നുണ്ട്. ഇപ്പോൾ നേരിട്ട് സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും.
ഒക്ടോബര്‍ ഒന്ന് മുതല്‍ സലാം എയര്‍ കോഴിക്കോട് – മസ്കത്ത് റൂട്ടില്‍ പ്രതിദിന സര്‍വ്വീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. ഒമാന്‍ എയര്‍ മസ്കറ്റ്- കോഴിക്കോട് റൂട്ടില്‍ രണ്ട് പ്രതിദിന സര്‍വ്വീസുകൾ ആണ് നടത്തുന്നത്. എയര്‍ഇന്ത്യ എക്സ്പ്രസ് പ്രതിദിനം ഒരു സര്വീസമാണ് നടത്തുന്നത്. സലാം എയര്‍ കൂടി ഇവിടെക്ക് പ്രതിദിന സർവീസ് ആരംഭിച്ചതോടെ പ്രവാസികൾക്ക് വലിയ ഗുണകരമാകും
അതേസമയം, അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച കഴിഞ്ഞ ദിവസം ഒമാന്‍ റോയല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവരെ പിടിക്കൂടിയത്. ബോട്ടിൽ ഇവർ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇവരെ പിടിക്കൂടിയത്. 15 പ്രവാസികളെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ ഏഷ്യന്‍ രാജ്യക്കാരാണെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല