![](https://www.nrimalayalee.com/wp-content/uploads/2021/11/New-Covid-Varian-Omicron-South-Africa.jpg)
സ്വന്തം ലേഖകൻ: കേരളത്തിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇക്കഴിഞ്ഞ ആറിന് യുകെയിൽ നിന്ന് അബുദാബി വഴി ഇത്തിഹാദ് എയർവെയ്‌സ് വഴി കൊച്ചിയിലെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ഭാര്യയ്‌ക്കും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവരുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചു.
വിമാനത്തിൽ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ട്. 26 മുതൽ 35 വരെ സഹയാത്രികർ വരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരോട് നിരീക്ഷണത്തിൽ പോവാൻ ആവശ്യപ്പെട്ടു.” ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല