1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2012

കുന്നോളം പ്രതീക്ഷകളുമായി ബരാബതി സ്റ്റേഡിയത്തിന്റെ പുല്‍ത്തകിടിയിലിറങ്ങിയ കേരളം 66ാമത് സന്തോഷ്ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ തോറ്റു പുറത്തായി. സര്‍വീസസിന്റെ പട്ടാളവീര്യത്തിന് മുന്നില്‍ കവാത്തുമറന്ന കേരള ടീം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റാണ് കലാശക്കളിക്കിപ്പുറം ഇടറി വീണത്. കളിയില്‍ വ്യക്തമായ മേധാവിത്വം കാട്ടിയിട്ടും അവസരങ്ങള്‍ ഗോളിലേക്കെത്തിക്കാന്‍ കഴിയാതെ പോയതാണ് ജോബി ജോസഫ് നയിച്ച കേരളത്തിന് വിനയായത്.

ക്വാര്‍ട്ടര്‍ ലീഗില്‍ കരുത്തരായ മഹാരാഷ്ട്രയെയും പഞ്ചാബിനെയും കീഴടക്കുകയും ബംഗാളിനെ ഗോള്‍രഹിത സമനിലയില്‍ തളക്കുകയും ചെയ്ത കേരളത്തിന് സെമിയില്‍ സര്‍വീസസിനെതിരെ നിര്‍ഭാഗ്യം വിനയാവുകയായിരുന്നു. പ്രീക്വാര്‍ട്ടറിലെയും ക്വാര്‍ട്ടറിലെയും മികച്ച ഫോമുമായി അവസാന നാലിലെത്തിയ മലയാളക്കരക്കുമേല്‍ കിട്ടിയ അവസരങ്ങള്‍ മുതലെടുത്തായിരുന്നു മലയാളിയായ സുജിത്കുമാര്‍ പരിശീലിപ്പിച്ച സര്‍വീസസിന്റെ വിജയഭേരി. ഇന്ന് മണിപ്പൂരും തമിഴ്നാടും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ വിജയികളാണ് ഫൈനലില്‍ സര്‍വീസസിന്റെ എതിരാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.