സ്വന്തം ലേഖകന്‍: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് നാളെ ഏഴു ജില്ലകളില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം ഇന്നലെ വൈകിട്ടു സമാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വോട്ടര്‍മാരാണ് നാളെ സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇന്ന് വോട്ടെടുപ്പിനു മുന്‍പുള്ള നിശ്ശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും.
ആകെ 12,651 വാര്‍ഡുകളിലായി 44,388 സ്ഥാനാര്‍ഥികള്‍ നാളെ ജനവിധി തേടും. 19,328 വോട്ടെടുപ്പു കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി, തൃശൂര്‍ എന്നീ കോര്‍പ്പറേഷനുകളും 55 മുനിസിപ്പാലിറ്റികളും നാളെ വിധിയെഴുതും. ഇവയില്‍ 14 മുനസിപ്പാലിറ്റികള്‍ പുതിയവയാണ്. ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്, 12 മുനിസിപ്പാലിറ്റികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല