1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2022

സ്വന്തം ലേഖകൻ: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തില്ല. പെൻഷൻ പ്രായം 60 വയസാക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം മരവിപ്പിച്ചു. 22 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി ഒഴികെയുള്ളവയിലാണ് സർക്കാരിന്റെ പുതിയ ഉത്തരവ് ബാധകമാകുമായിരുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന-വേതന ഘടനകൾ പരിഷ്കരിച്ച് ഏകീകരിക്കാൻ റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ ശുപാർശകൾ അംഗീകരിച്ചാണ് പെൻഷൻ പ്രായം ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് നിലവിലുള്ളത്. ഒരേ സ്ഥാപനത്തിൽതന്നെ വർക്കേഴ്സിന് 60, സ്റ്റാഫിന് 58 എന്ന രീതിയുണ്ടായിരുന്നു. ഇതെല്ലാം ഏകീകരിച്ച് 60 വയസാക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

സർക്കാരിന്റെ പുതിയ തീരുമാനം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐ അടക്കം പ്രതിഷേധിച്ചിരുന്നു. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.