1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2016

സ്വന്തം ലേഖകന്‍: കേരളത്തില്‍ പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു, 80.94 % വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ (83.96 ശതമാനം) 3.02 ശതമാനം കുറവാണിത്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 79.03 ശതമാനം പേര്‍ ഉപരിപഠന യോഗ്യത നേടി. മുന്‍ വര്‍ഷത്തെ (80.54) അപേക്ഷിച്ച് 1.51 ശതമാനം കുറവ്. 2033 സ്‌കൂളുകളില്‍നിന്ന് 361683 പേര്‍ പരീക്ഷയെഴുതിയതില്‍ 292753 പേരാണ് ഉപരിപഠന യോഗ്യത നേടിയത്.

125 പേര്‍ 1200ല്‍ 1200 മാര്‍ക്കും 9870 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്‌ളസും നേടി. ഇതില്‍ 6905 പേര്‍ പെണ്‍കുട്ടികളും 2965 ആണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം ഇത് 10839 ആയിരുന്നു. 72 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞവര്‍ഷം 59 ആയിരുന്നു. ഗള്‍ഫ് മേഖലയില്‍ 505 പേര്‍ വിജയിച്ചു. 95.56 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം 95.71 ആയിരുന്നു. 23 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്‌ളസ് നേടി.

ഒന്നാം വര്‍ഷ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ്ഫലം നിര്‍ണയിച്ചത്. പരീക്ഷയെഴുതിയ 190536 പെണ്‍കുട്ടികളില്‍ 167167 (87.74 ശതമാനം) പേര്‍ വിജയിച്ചു. 171146 ആണ്‍കുട്ടികളില്‍ 125586 പേര്‍ (73.38 ശതമാനം) വിജയിച്ചു. സ്‌കോള്‍ കേരളക്ക് കീഴില്‍(പഴയ ഓപണ്‍ സ്‌കൂള്‍) പരീക്ഷയെഴുതിയ 67027ല്‍ 23533 പേര്‍ ഉപരിപഠന യോഗ്യത നേടി. 35.11 ശതമാനം.

വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്, 84.86 ശതമാനം. കുറവ് പത്തനംതിട്ടയില്‍, 72.4. 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍നിന്ന് 1782 പേര്‍ പരീക്ഷയെഴുതിയതില്‍ 1397 പേര്‍ ഉപരിപഠന യോഗ്യത നേടി. 78.40 ശതമാനം. കലാമണ്ഡലം ആര്‍ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 69 വിദ്യാര്‍ഥികളില്‍ 55 പേര്‍ ഉന്നതപഠന യോഗ്യത നേടി. വിജയം 79.71 ശതമാനം. വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 79.03 ശതമാനം ഉപരിപഠന യോഗ്യത നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്.

www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.