സ്വന്തം ലേഖകൻ: കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ. പിടിച്ചെടുത്ത രേഖകളിൽ തെളിവുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എൻഐഎ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണു വെളിപ്പെടുത്തല്‍. പ്രതികളെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടു.
പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ രേഖകള്‍ ഗൂഢാലോചനയ്ക്കു തെളിവാണ്. ഇതേപ്പറ്റി വിശദമായ അന്വേഷണം വേണം. ഇന്ത്യയില്‍ ഇസ്‍ലാമിക ഭരണം സ്ഥാപിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കോടതിവളപ്പില്‍ മുദ്രാവാക്യം മുഴക്കിയ പ്രതികളെ കോടതി താക്കീത് ചെയ്തു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് എന്‍ഐഎ കോടതി പറഞ്ഞു.
ബിഹാറിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) വെളിപ്പെടുത്തി. കേരളത്തിൽനിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂലൈ 12ന് ബിഹാറിലെ പട്നയിൽ നടന്ന റാലിയിലാണു പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല