സ്വന്തം ലേഖകന്‍: കേരത്തിലെ സ്വകാര്യ ബസുകള്‍ക്ക് ഇനി മുതല്‍ യൂണിഫോം നിര്‍ബന്ധം; നിരത്തുകളില്‍ ചെത്തിയ ചിത്രപ്പണിയുള്ള ബസുകള്‍ ഇനിയില്ല. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍ തുടങ്ങി.
ഇനി മുതല്‍ സിറ്റി ബസുകള്‍ക്കു പച്ചയും ഓര്‍ഡിനറി ബസുകള്‍ക്കു നീലയും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്കു മെറൂണ്‍ നിറവുമായിരിക്കും. എല്ലാ ബസുകള്‍ക്കും അടിവശത്തു വെള്ളനിറത്തില്‍ മൂന്നു വരകള്‍ ഉണ്ടാകും.
ഇനി മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കി. ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്കു പുറമെ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ നിറംമാറ്റം പൂര്‍ണമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല