1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2015

സ്വന്തം ലേഖകന്‍: കേരളാ പി.എസ്.സിയും സംസ്ഥാന ധനവകുപ്പും കൊമ്പു കോര്‍ക്കുന്നു, പി.എസ്.സിയുടെ ദൈനംദിന പ്രവൃത്തികള്‍ അവതാളത്തില്‍. ധനകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്റെ നേതൃത്വത്തില്‍ പി എസ് സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. പി എസ് സിയുടെ കാര്യക്ഷമതയില്‍ വിശ്വാസമുണ്ടെന്നും പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിച്ച പി എസ് സി ഉപസമിതിയുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും നിയന്ത്രണം പി എസ് സിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നും കൂടിക്കാഴ്ചയില്‍ പി എസ് സി അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 2014 സാമ്പത്തിക വര്‍ഷത്തെ സി എ ജി റിപ്പോര്‍ട്ടും ഉപസമിതി റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകളുമായാണ് പി എസ് സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്.

പി എസ് സിയുടെ പ്രവര്‍ത്തനത്തില്‍ കൈകടത്താനുള്ള ധനവകുപ്പിന്റെ നീക്കത്തിനെതിരെ പി എസ് സി ചെയര്‍മാന്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തുവന്നു. കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും ഈ സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ ധനകാര്യവകുപ്പിന് അധികാരമില്ലെന്നും പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.