സ്വന്തം ലേഖകന്‍: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച. ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇന്നലെ വരേയും കേരളത്തില്‍ മാസപ്പിറവി ദൃശ്യമായതായി വാര്‍ത്തകളില്ല.
ഈ സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ , സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്!ലിയാര്‍, പാളയം ഇമാം ശുഹൈബ് മൌലവി, മുസ്!ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൌലവി, കാഞ്ഞങ്ങാട് ഖാദി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കാസര്‍ഗോഡ് ഖാദി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല