1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2015

സ്വന്തം ലേഖകന്‍: കേരളത്തിലെ റോഡ് വികസനത്തിന് 33740 കോടി രൂപയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തിരുവനന്തപുരം ദേശീയപാത ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. 1121 കിലോമീറ്റര്‍ റോഡുകളാണ് വികസിപ്പിക്കുന്നത്.

അടിസ്ഥാന സൗകര്യവികസനത്തിന് പണം ഒരു പ്രശ്‌നമല്ല. വികസനത്തിനുള്ള ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ അതിന് ആവശ്യമായ പണം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്റെയും അഭ്യര്‍ത്ഥനപ്രകാരമുള്ള റോഡുകള്‍ക്കാണ് ഇപ്പോള്‍ പണം അനുവദിച്ചിട്ടുള്ളത്.

വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് റോഡുകളും തുറമുഖങ്ങളും നിര്‍മ്മിക്കേണ്ടതും വികസിപ്പിക്കേണ്ടതും അത്യാവശ്യമാണ്. സ്ഥലമേറ്റെടുപ്പിനും റോഡ് നവീകരണത്തിനും അടക്കമാണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്. പതിനഞ്ച് പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.