സ്വന്തം ലേഖകന്‍: 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്കാരങ്ങള്‍. ഇടിക്കാലൂരി പനമ്പട്ടടി എന്ന പുസ്തകത്തിന് പി.എന്‍ ഗോപീകൃഷ്ണന് മികച്ച കവിതയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. ‘കെ.ടി.എന്‍ കോട്ടൂര്‍; എഴുത്തും ജീവിതവും’ എന്ന നോവലിന് ടിപി. രാജീവന് മികച്ച നോവലിനുള്ള പുരസ്കാരവും നേടി.
വി.ആര് സുധീഷിന്റെ ഭവനഭേദനം എന്ന കഥയ്ക്ക് ചെറുകഥയ്ക്കുള്ള പുരസ്കാരവും സി.വി ബാലകൃഷ്ണന്റെ പരല്‍മീന്‍ നീന്തുന്ന പാടത്തിന്’ ജീവചരിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. വൈജ്ഞാനിക പഠനത്തിന് ഡോ. എ അച്യുതന്, നാടകത്തിന് വി.കെ പ്രഭാകരന്, സാഹിത്യ വിമര്‍ശനത്തിന് ഡോ. എം ഗംഗാധരന്, യാത്രാ വിവരണത്തിന് കെ.എ ഫ്രാന്‍സിസ്, വിവര്‍ത്തനത്തിന് സുനില്‍ ഞാളിയത്ത്, ഹാസ്യ സാഹിത്യത്തിന് ടി.ജി വിജയകുമാര്‍ എന്നിവരും പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
പ്രൊഫസര്‍ എം. തോമസ് മാത്യുവിനും കാവാലം നാരായണ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല