മാതൃ രാജ്യത്തിനായി തങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനമായ കായിക പരിശീലനവും നിശ്ചയ ധാര്ഡിയവും സമന്വയിപ്പിച്ച് ലോകോത്തര കായിക മാമാങ്കമായ ഒളിമ്പിക്സില്‍ അഭിമാനം പകര്‍ന്ന ഭാരതാംബയുടെ ചുണക്കുട്ടികളായ കേരള താരങ്ങള്‍ക്ക് ലണ്ടനില്‍ ആവേശോജ്ജ്വലമായ യാത്രയയപ്പും ആദരവും നല്കി. എണ്ണമറ്റ മലയാളി കായിക പ്രേമികള്‍ പങ്കെടുത്ത ഗ്രാന്‍ഡ് ഫേര്‍വെല്‍ ലഞ്ചില്‍ കേരള താരങ്ങള്‍!ക്കു വീര്‍പ്പുമുട്ടിച്ച സ്നേഹോഷ്മളമായ യാത്രയയപ്പും, ആദരവും ആണ് ഒരുക്കിയിരുന്നത്.
കൗണ്‍സിലര്‍മാരായ ഡോ ഓമന ഗംഗാധരനും ഫിലിഫ് അബ്രാഹവും (കേരള ലിങ്ക് ) നേതൃത്വം എടുത്തു നടത്തിയ യാത്രയപ്പ് ചടങ്ങിനു ഈസ്റ്റ് ഹാമിലെ മലയാളി ബിസിനസ്കാരും കൂടി കൈ കോര്‍ത്തപ്പോള്‍ അത് ഊഷ്മളമായ യാത്രയയപ്പ് ചടങ്ങായി. ഭാരതം കണ്ട പ്രഗല്ഭ കായിക റാണിയായ പി ടി ഉഷ ഇന്നിന്റെ അഭിമാനതാരങ്ങളായ ഒളിമ്പ്യര് ടിന്റു ലുക്കാ, മയൂഘാ ജോണി, ഇര്ഫാന്,, ശ്രീജേഷ് രവീന്ദ്രന് , രഞ്ജിത്ത് മഹേശ്വരി ഹരി കോച്ച് എന്നിവര്‍ക്കും സമുചിതവും, ആവേശോജ്ജ്വലവുമായ യാത്രയയപ്പും തികഞ്ഞ ആദരവുമാണ് ലണ്ടനില്‍ മലയാളി കായിക പ്രേമികള്‍ നല്‍കിയത്.
ലോകം കണ്ട ഏറ്റവും മികച്ച ഒളിമ്പിക്സിനു ലണ്ടനില്‍ ! ആതിതേയത്വം വഹിച്ച ന്യൂഹാം ബോറോ കൌണ്‍സിലിന്റെ കൗണ്‍സിലരും പ്രമുഖ സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ ഓമന ഗംഗാധരന് പി ടി ഉഷയെ പൊന്നാടയണിയിച്ചു സ്വീകരിച്ചു സംസാരിച്ചു. മുഖ്യ സംഘാടകനും പ്രമുഖ പത്രപ്രവര്‍ത്തകനും (കേരള ലിങ്ക്) സാമൂഹ്യ സ്നേഹിയും, കൗണ്‍സിലരുമായ ഫിലിഫ് എബ്രഹാം ഏവര്‍ക്കും ഹൃദ്ധ്യമായ സ്വാഗതം ആശംശിച്ചു. കൗണ്‍സിലര്‍മാരായ മേരി സ്കയെഴ്സ്, പോള്‍ സത്യനേശന് എന്നിവരും സന്നിഹിതരായിരുന്നു.
ഈസ്റ്റ് ഹാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രമുഖ ബിസിനെസ്സ് സംരംഭകരായ സ്വയം പ്രോപ്പര്‍ട്ടീസ്, മുത്തൂറ്റ് ബാങ്കേഴ്സ്, ജോയ് ആലുക്കാസ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ ഒളിമ്പിക് താരങ്ങള്‍ക്ക് ഉപഹാരവും നല്‍കിയാണ് സംഘാടക സമിതി യാത്രയയച്ചത് ഡോ ജോണ്‍ ആശംശകള് അര്‍പ്പിച്ചു സംസാരിച്ചു.
ഒളിമ്പ്യന്‍ പി ടി ഉഷ നടത്തിയ പ്രസംഗത്തില്‍ യു കെ മലയാളികളുടെ ഹാര്‍ദ്ദവമായ സ്നേഹത്തിനും, സ്വീകരണത്തിനും പ്രോത്സാഹനത്തിനും നന്ദി പ്രകാശിപ്പിക്കുകയും കേരള കായിക വികസനത്തില്‍ യു കെ മലയാളികളുടെ നിര്‍ണ്ണായകമായ സഹകരണത്തിന്നു അഭ്യര്ത്തിക്കുകയും ചെയ്തു.
ഒളിമ്പിക് പാര്‍ക്കിനു സമീപം ഉള്ള മലയാളി സംരംഭമായ മനുസ് പാം ഗ്രോവ് റെസ്റ്റോറന്റ് ആണീ ഗംഭീര സ്വീകരണത്തിനു വേദിയൊരുക്കിയത്. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നിനു ശേഷം പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല