1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2016

സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ചാര്‍ലിയും മൊയ്തീനും തിളങ്ങി, ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍, പാര്‍വതി മികച്ച നടി. ചാര്‍ലിയിലെ അഭിനയത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായപ്പോള്‍ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ പാര്‍വതി മികച്ച നടിയായി. സനല്‍ കുമാര്‍ ശശീധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രം.

ചാര്‍ലി സംവിധാനം ചെയ്ത മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായി. മികച്ച ഛായാഗ്രാഹകനായി ജോമോന്‍ ടി.ജോണും (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍, നീന) തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലി എട്ടും മൊയ്തീന്‍ ഏഴു പുരസ്‌കാരങ്ങളുമാണ് വാരിക്കൂട്ടിയത്.

പത്തേമാരിയിലെ മിന്നുന്ന പ്രകടനവുമായെത്തിയ മമ്മൂട്ടിയോട് അവസാന നിമിഷം വരെ മത്സരിച്ചാണ് ദുല്‍ഖര്‍ പുരസ്‌കാരം നേടിയത് എന്നതും കൗതുകകരമായി. പൃഥ്വിരാജും, ജയസൂര്യയും അവസാന നിമിഷം വരെ മത്സരരംഗത്തുണ്ടായിരുന്നു.

ജേതാക്കളുടെ സമ്പൂര്‍ണ പട്ടിക,

മികച്ച ചിത്രം ഒഴിവു ദിവസത്തെ കളി (സനല്‍ കുമാര്‍ ശശിധരന്‍)
രണ്ടാമത്തെ ചിത്രം: അമീബ( മനോജ് കാന)
സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി)
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ (ചിത്രം: ചാര്‍ലി)
നടി പാര്‍വതി (ചിത്രം: ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍)
ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം എന്നു നിന്റെ മൊയ്തീന്‍
നവാഗത സംവിധായിക ശ്രീബാല കെ.മേനോന്‍ (ലൗവ് 24/7)
മികച്ച കഥാകൃത്ത് ആര്‍.ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം:ചാര്‍ലി)
സ്വഭാവ നടന്‍പ്രേംകുമാര്‍ (ചിത്രം: നിര്‍ണായകം)
സ്വഭാവ നടിഅഞ്ജലി പി.വി ( ബെന്‍)
ബാലതാരം ഗൗരവ് ജി മേനോന്‍ (ബെന്‍)
ബാലതാരം ജാനകി മേനോന്‍ ( മാല്‍ഗുഡി ഡെയ്‌സ്)
കഥാകൃത്ത് ഹരികുമാര്‍ (ചിത്രം:കാറ്റും മഴയും)
മികച്ച അവലംബിത തിരക്കഥ മുഹമ്മദ് റാസി (വെളുത്ത രാത്രികള്‍)
ഛായാഗ്രാഹകന്‍ജോമോന്‍ ടി.ജോണ്‍ (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍, നീന)
തിരക്കഥഅഡാപ്‌റ്റേഷന്‍
ഗാനരചനറഫീക് അഹമ്മദ് (എന്നു നിന്റെ മൊയ്തീന്‍)
സംഗീതം രമേശ് നാരായണന്‍
പശ്ചാത്തല സംഗീതം ബിജിപാല്‍
പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ (ഞാനൊരു മലയാളി, എന്ന് നിന്റെ മൊയ്തീന്‍)
മികച്ച ഗായിക മധുശ്രീ നാരായണന്‍
കലാ സംവിധായകന്‍ ജയശ്രീ ലക്ഷ്മി നാരായണന്‍ (ചാര്‍ലി)
ലൈറ്റ്, സൗണ്ട് സന്ദീപ് പുതുശേരി, ജിജിമോന്‍ ജോസഫ്
ശബ്ദമിശ്രണം എം.ആര്‍ രാജകൃഷ്ണന്‍ (ചാര്‍ലി)
ശബ്ദ ഡിസൈന്‍ രംഗനാഥ് രവി (എന്നു നിന്റെ മൊയ്തീന്‍)
പ്രൊസസിംഗ് ലാബ് കളറിസ്റ്റ് പ്രസാദ് ലാബ്
വസ്ത്രാലങ്കാരം നിസാര്‍
മേക്കപ്പ്മാന്‍ രാജേഷ് നെന്മാറ( നിര്‍ണായകം)
ഡബ്ബിംഗ് ശരത്(ഇടവപ്പാതി), എയ്ഞ്ചല്‍ ഷിജോയ് (ഹരം)
നൃത്ത സംവിധായകര്‍ശ്രീജിത്ത്
കുട്ടികളുടെ ചിത്രം മലേറ്റം (സംവിധാനംതോമസ് ദേവസ്യ)
പ്രത്യേക ജൂറി അവാര്‍ഡ് ജയസൂര്യ(ലുക്കാ ചുപ്പി, സുസു സുകി വാല്‍മീകം)
പ്രത്യേക ജൂറി പരാമര്‍ശംജോയ് മാത്യൂ,(മോഹവലയം) ജോസഫ് ജോര്‍ജ്
ആലാപനംശ്രേയ ജയദീപ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.