സ്വന്തം ലേഖകന്‍: കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ, പ്രധാന പോരാട്ടം മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മില്‍. മികച്ച നടനുള്ള പുരസ്‌കാരത്തിനായാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും മത്സരിക്കുന്നത്. മുന്നറിയിപ്പിലൂടെ മമ്മൂട്ടിയും ഞാനിലൂടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഐനിലെ പ്രകടനത്തിലൂടെ മുസ്!തഫയും അപ്പോത്തിക്കരിയിലൂടെ ജയസൂര്യയും മികച്ച നടനാകാന്‍ ഒപ്പത്തിനൊപ്പമാണ്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. ഇന്ന് വൈകീട്ടോടെ സിനിമകളുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാകും. പ്രധാനവിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. ഒറ്റാല്‍, അലീഫ്, മുന്നറിയിപ്പ്, ഐന്‍, അപ്പോത്തിക്കിരി, 1983, ഞാന്‍, ജലം, ഒരാള്‍പൊക്കം എന്നീ സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ മുന്‍നിരയില്‍.
ഹൗ ഓള്‍ഡ് ആര്‍യുവിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവാര്യരും, അലിഫിലെ അഭിനയത്തിന് ലെനയും, ജലത്തിലൂടെ പ്രിയങ്കയും മികച്ച നടിക്കായുള്ള മത്സരത്തില്‍ മുന്നിലുണ്ട്.
ഐനിലെ അഭിനയത്തിന് മുസ്!തഫയ്!ക്ക് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയിരുന്നു.
നാളെ വൈകീട്ട് 5 മണിക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല