സ്വന്തം ലേഖകന്‍: കേരളം ചുട്ടുപൊള്ളാന്‍ തുടങ്ങി, ഈ വര്‍ഷം പലയിടത്തും റെക്കോര്‍ഡ് ചൂട്. കണ്ണൂരില്‍ ഞായറാഴ്ച 38 ഡിഗ്രിയും കോഴിക്കോട്ടും പാലക്കാട്ടും കൊല്ലത്തും തൃശൂരിലും 37 ഡിഗ്രിയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. പകല്‍ ചുട്ടുപൊള്ളാന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. മാര്‍ച്ച് അവസാനം വരെ ഇതേ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
36.4 ശതമാനം ചൂടാണ് ശരാശരി ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്ത് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 36.8 ലേക്ക് ഉയര്‍ന്നിരുന്നു. ഇക്കുറിയിത് 38 കടന്നു. സമുദ്ര താപനിലയെ വര്‍ധിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് ചൂട് കൂടുന്നതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പസഫിക് സമുദ്രത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഇതിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള കാറ്റില്‍ നീരാവി കുറയും. ഈ വരണ്ട കാറ്റാണ് ചൂട് കൂടുന്നതിന് കാരണം. കഴിഞ്ഞ ദിവസം കോഴിക്കോട്ട് 37.6 ഡിഗ്രി വരെ ചൂടുയര്‍ന്നു. 45 വര്‍ഷം മുമ്പ് മാത്രമാണ് ഇത്രയധികം ചൂട് കോഴിക്കോട് അനുഭവപ്പെട്ടത്.
അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു. പുനലൂരിലും ആലപ്പുഴയിലുമാണ് നേരിയ മഴ ലഭിച്ചത്. ചൂടിന്റെ അളവ് കൂടിയതോടെ പകല്‍ നേരങ്ങളില്‍ സൂര്യാഘാതത്തിന്റേയും മറ്റു വേനല്‍ക്കാല രോഗങ്ങളുടേയും ഭീഷണിയും വര്‍ദ്ധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല