സ്വന്തം ലേഖകന്‍: കേരളത്തില്‍ അബ്ദുള്‍ കലാമിന്റെ പേരില്‍ പുതിയ സാങ്കേതിക സര്‍വകലാശാല വരുന്നു. അന്തരിച്ച മുന്‍ പ്രസിഡന്റിനോടുള്ള ആദരമായാണ് പുതിയ സര്‍വകലാശാലക്ക് കലാമിന്റെ പേരിടുക. കേരള സാങ്കേതിക സര്‍വകലാശാല 2015 ബില്ലിലൂടെയാണു നിയമസഭ തീരുമാനമെടുത്തത്. എ.പി.ജെ. അബ്ദുല്‍ കലാം കേരള സാങ്കേതിക സര്‍വകലാശാല എന്നാകും സര്‍വകലാശാല അറിയപ്പെടുക.
സാധാരണജീവിതത്തില്‍ നിന്നു സ്വപ്രയത്‌നത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ കലാമിന്റെ പേര് സ്വീകരിക്കുന്നതു സര്‍വകലാശാലയ്ക്കു പുതിയ ദിശാബോധം നല്‍കുമെന്നു ബില്‍ അവതരിപ്പിച്ചു മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
കലാമിന്റെ പേരില്‍ ആദ്യമായി സര്‍വകലാശാല സ്ഥാപിക്കുന്നതു കേരളമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്കു കലാമിന്റെ പേരു നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, പുതുതായി രൂപീകരിക്കുന്ന സര്‍വകലാശാലയ്ക്കു പേരു നല്‍കുന്നതാണ് ഉചിതമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല