സ്വന്തം ലേഖകൻ: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ഇപ്പോൾ ടിക്കറ്റ് എടുക്കാം, ഈ മാസം 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്നാണ് ബജറ്റ് വിമാന കമ്പനികൾ ആയ എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും അറിയിച്ചിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന് മസ്കറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു സെക്ടറുകളിലേക്ക് യാത്ര ചെയ്യാൻ 38 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കുകൾ ചുവടെ ചേർക്കുന്നു
മസ്കറ്റ് – തിരുവനന്തപുരം: 33 റിയാൽ
മസ്കറ്റ്- കൊച്ചി: 35 റിയാൽ
മസ്കറ്റ് – കോഴിക്കോട്- 37 റിയാൽ
മസ്കറ്റ്- മംഗളൂരു- 37 റിയാൽ
മസ്കറ്റ് – കണ്ണൂർ- 38 റിയാൽ
സലാം എയറിന്റെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
മസ്കറ്റ്- കോഴിക്കോട്- 34.20
മസ്കറ്റ്- തിരുവനന്തപുരംഡ 36. 20 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ടിക്കറ്റുകൾ വെബ്സെെറ്റിൽ നിന്നും വാങ്ങാൻ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല