സ്വന്തം ലേഖകന്‍: യുഎഇ കോണ്‍സുലേറ്റിന് കെട്ടിടം നിര്‍മിക്കാന്‍ തിരുവനന്തപുരത്ത് 70 സെന്റ് നല്‍കാന്‍ തീരുമാനം. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ പേരൂര്‍ക്കട വില്ലേജിലാണ് 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിനും ബാധകമായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കൂടാതെ, വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന് എ.പി.ജെ.അബ്ദുള്‍ കലാം നോളജ് സെന്ററും മ്യൂസിയവും സ്ഥാപിക്കുന്നതിനും പേരൂര്‍ക്കടയില്‍ 75 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.
ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രവാസികള്‍ക്കായി നിരവധി പദ്ധതികള്‍ കേരളം മുന്നോട്ടു വച്ചിരുന്നു. അതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് യുഇഎ കോണ്‍സുലേറ്റിന് സ്ഥിരം നല്‍കുന്നത്. 99 വര്‍ഷത്തേക്ക് പാട്ടത്തിന് സ്ഥലം ലഭിക്കുന്നതോടെ കോണ്‍സുലേറ്റ് പ്രവര്‍ത്തനം ഏറെ സുഗമമാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല